കുട്ടികൾ ഗുണ്ടയെ നോക്കി ‘ചിരിച്ചു’;നായയെ വിട്ട് കടിപ്പിച്ച് ഗുണ്ടാ
തിരുവനന്തപുരത്താണ് ക്രൂര സംഭവം. കുട്ടികൾ നോക്കി ചിരിച്ചെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ച് ഗുണ്ടാ ആക്രമണം. ചിറക്കൽ സ്വദേശി സക്കീറിനും വീട്ടുകാർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഠിനംകുളം പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ള സമീറാണ് അക്രമം നടത്തിയത്. വഴിയിലൂടെ കുട്ടികൾ നടന്നുപോയപ്പോൾ ഇയാളെ നോക്കി ചിരിച്ചതാണ് പ്രകോപനത്തിന് കാരണം. സമീറിനായി അന്വേഷണം ആരംഭിച്ചു.



+ There are no comments
Add yours