സീരിയൽ ഷൂട്ടിങ് സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം

Estimated read time 0 min read

മൂന്നാറിൽ ഷൂട്ടിങ് വാഹനത്തിന് നേരെ പടയപ്പയുടെ പരാക്രമം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങൾക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. ആനയുടെ പരാക്രമത്തിൽ രണ്ട് കാറുകൾക്കും ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. സെലന്റ് വാലിയിൽ നടക്കുന്ന സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങൾക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.സെലന്റ് വാലി റോഡിൽ കുറ്റിയാർവാലിക്ക് സമീപം വച്ചായിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് വനംവകുപ്പ് ആർ.ആർ.റ്റി ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. സമീപകാലമായി പടയപ്പ അക്രമാസക്തനാകുന്നത് ആളുകളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

+ There are no comments

Add yours