ടെക്കി യുവാവിന്റെ ആത്മഹത്യ. ഭാര്യ 3 ദിവസത്തിൽ ഹാജരാകണം

Estimated read time 1 min read

അതുൽ സുഭാഷ് ജീവനൊടുക്കിയ കേസിൽ ഭാര്യ 3 ദിവസത്തിൽ ഹാജരാകണം

Today, 05:07 pm

ബെംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത‌ കേസിൽ അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. ജീവനൊടുക്കിയ അതുൽ സുഭാഷിൻ്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും കർണാടക പൊലീസ് സമൻസ് അയച്ചു. പ്രതികൾക്ക് ബെംഗളൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ മൂന്ന് ദിവസത്തെ സമയം നൽകി. അതുലിന്റെ സഹോദരൻ ബികാസ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു പൊലീസ് സംഘം ഉത്തർപ്രദേശിലെ അതുൽ സുഭാഷിന്റെ ഭാര്യയുടെ നാടായ ഉത്തർപ്രദേശിലെ ജൗൻപൂരിൽ എത്തിയാണ് സമൻസ് കൈമാറിയത്. ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ജൗൻപൂരിൽ എത്തിയത്.

+ There are no comments

Add yours