കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ; പൊന്നോമനകൾക്ക് വിട
പാലക്കാട് പനയംപാടത്ത് അപകടത്തിൽ മരിച്ച 4 വിദ്യാർഥികളുടെയും മൃതദേഹം തുപ്പനാട് ജുമാ മസ്‌ജിദിൽ ഖബറടക്കി. കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഖബറടക്കിയത്. നാട് ഒന്നടങ്കം ഒഴുകിയെത്തിയാണ് പ്രിയപ്പെട്ട വിദ്യാർഥികൾക്ക് വിട നൽകിയത്. സഹപാഠികളും വിദ്യാർഥികളും അന്ത്യാഞ്ജലികൾ അർപ്പിച്ച് വിങ്ങിപ്പൊട്ടി. എപ്പോഴും ഒരുമിച്ചായിരുന്ന കൂട്ടുകാരികൾ ഇനി ഖബർസ്ഥാനിൽ അടുത്തടുത്തായി ഒരുമിച്ചുറങ്ങും.


+ There are no comments
Add yours