സംവിധായകനാകുന്ന ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചു. സംവിധായകൻ ഫാസിലാണ് വീഡിയോയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഡിസംബർ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. ക്രിസ്‌മസ് റിലീസായി ചിത്രമെത്തൂന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭവും പുറത്തിറങ്ങുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഈ കൗതുകം ചൂണ്ടിക്കാണിച്ചപ്പോൾ മോഹൻലാൽ പോലും അതിശയിച്ചുപോയെന്നുമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ സംവിധായകൻ കൂടിയായ ഫാസിൽ പറയുന്നത്. 1980 ഡിസംബർ 25നായിരുന്നു നരേന്ദ്രനായി മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്


+ There are no comments
Add yours