ശക്തൻ തമ്പുരാൻ്റെ പുതിയ പ്രതിമ ഇന്ന് സ്ഥാപിക്കും

Estimated read time 1 min read

ശക്തൻ തമ്പുരാൻ്റെ പുതിയ പ്രതിമ ഇന്ന് സ്ഥാപിക്കും

KSRTC ബസിടിച്ച് തകർന്ന തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമയുടെ സ്ഥാനത്ത് ഇന്ന് പുതിയ പ്രതിമയെത്തും. മുൻപുണ്ടായിരുന്ന പ്രതിമയുടെ അതേ മാതൃകയിലുള്ള വെങ്കല പ്രതിമയാണിത്. 1500 കിലോ ഭാരമുള്ള പ്രതിമയാണ് ഇന്ന് സ്ഥാപിക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറ്റകുറ്റപ്പണി നടത്തിയ ശേഷം പ്രതിമ തൃശ്ശൂരിൽ എത്തിച്ചിരുന്നു. 2013ൽ പ്രതിമ നിർമിച്ച ശില്പി കുനുവിലാ മുരളി തന്നെയാണ് പുതിയ പ്രതിമയും നിർമിച്ചിരിക്കുന്നത്.

+ There are no comments

Add yours