14കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 70 വർഷം കഠിന തടവ്

Estimated read time 0 min read

14കാരനെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: 47കാരന് ശിക്ഷ

മലപ്പുറത്ത് 14കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. ചെമ്പ്രശ്ശേരി സ്വദേശി ടി മുരളീധരനെ (47) ആണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക കഠിന തടവനുഭവിക്കണം. 14കാരനെ വായിൽ തുണിതിരുകി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

+ There are no comments

Add yours