പാലക്കാട് മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി CPMൽ
ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി പാർട്ടി വിട്ട് CPMൽ. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. കോൺഗ്രസിന്റെ BJP ബന്ധത്തെ തുടർന്നാണ് പാർട്ടി വിടുന്നത്. വെള്ളിനേഴി പഞ്ചായത്തിൽ BJPക്കും കോൺഗ്രസിനും ഒറ്റ സ്ഥാനാർഥിയായിരുന്നു. ഇങ്ങനെയാണ് പഞ്ചായത്തിൽ BJP അക്കൗണ്ട് തുറന്നതെന്നും അവർ ചൂണ്ടിക്കാട്ടി.


+ There are no comments
Add yours