ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ!
ഉപതെരഞ്ഞെടുപ്പ് ദിവസം മുൻ LDF കൺവീനർ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. രണ്ടാം പിണറായി സർക്കാരിനെതിരെ ഇപി ജയരാജൻ ആത്മകഥയിൽ തുറന്നടിച്ചുവെന്നാണ് 24 ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ഇപിയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ടെന്നുമാണ് വാർത്ത. അതേസമയം, തൻ്റെ ആത്മകഥ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത പുറത്തുവരുന്നതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇപി പറയുന്നത്.


+ There are no comments
Add yours