തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്‌തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ നടി കസ്‌തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. തെലുങ്കരെ കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞിട്ടും തനിക്കെതിരെ കേസെടുത്തതായി കസ്‌തൂരി ഹർജ്ജിയിൽ പറയുന്നു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു.
നടി കസ്‌തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

+ There are no comments
Add yours