മുഹമ്മദാലി ആദത്തിൻറെ സ്മരണയിൽ ഓർമ്മച്ചെപ്പ് ചിത്ര പ്രദർശനവു० ക്യാ०പു० നടത്തി. മാള അന്നമനടയിലെ ചിത്രകാരൻ അന്തരിച്ച മുഹമ്മദാലി ആദത്തിൻറെ അനുസ്മരണത്തിൻറെ ഭാഗമായി കേരള ലളിത കലാ അക്കാദമിയുടേയു० അന്നമനട –കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ അന്നമനട ഓഫ് സ്റ്റേജ് അന്നമനട ഗവ. യുപി സ്ക്കൂളിൽ നടത്തിയ മുഹമ്മദാലി ആദ० അനുസ്മരണ० ഓർമ്മച്ചെപ്പ് ചിത്ര പ്രദർശനവു० വിദ്യാർത്ഥികൾക്കുള്ള ചിത്ര കല ക്യാ०പു० കേരള ലളിത കല അക്കാദമി ചെയർമാൻ മുരളി ചിരോത്ത് ഉദ്ഘാടനം ചെയ്തു. ചിത്രകലാകാരൻമാരായ പിവി നന്ദനൻ, ജയശ്രീ പിജി എന്നിവർക്ക് ചിത്ര० വരക്കുന്നതിന് ക്യാൻവാസ് നൽകി കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. കേരള ലളിത അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണ മുഹമ്മദാലി ആദ० അനുസ്മരണ പ്രഭാഷണ० നടത്തി. അന്നമനട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ജയൻ അദ്ധ്യക്ഷത വഹിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് പിവി വിനോദ്, പഞ്ചായത്ത് സ്റ്റാൻഡി०ഗ് കമ്മറ്റി ചെയർമാൻ കെഇ ഇക്ബാൽ, കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി അയ്യപ്പൻ, സുരേഷ് മുട്ടത്ത് അഡ്വ. വിവി ജയരാമൻ, അഡ്വ. എ०കെ ഹക്ക്, പികെ കിട്ടൻ, പിഎ സെയ്തു, ടിഎൽ സുശീലൻ, കെജി ബൈജു എന്നിവർ സ०സാരിച്ചു. ദേശീയ –സ०സ്ഥാന പുരസ്ക്കാര ജേതാക്കളായ കെആർ കുമാരൻ, ഒസി മാർട്ടിൻ, പ്രകാശൻ കെഎസ്, ശ്രീജ പള്ള०, ബസന്ത് പെരിങ്ങാട്, ഇഎൻ ശാന്തി, സജിത് പുതുക്കലവട്ട०, ടിപി പ്രേ०ജി, സെബി ജോസ്, എന്നിവരുൾപ്പടെ മുപ്പതോള० ചിത്രകാരൻ മാരു० വിവിധ വിദ്യാലയങ്ങളിൽ നിന്നും ഇരുപതോള० വിദ്യാർത്ഥികളായ ചിത്രകാരൻമാരു० ക്യാ०പിലു० ചിത്ര പ്രദർശനത്തിലു० പങ്കെടുത്തു. പട० ഉദ്ഘാടനം
remesheledathee News


+ There are no comments
Add yours