മാള കുടു०ബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരേയു० ജീവനക്കാരേയു० നിയമിക്കണ० : ഹൈക്കോടതി. 

Estimated read time 1 min read

മാള കുടു०ബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരേയു० ജീവനക്കാരേയു० നിയമിക്കണ० : ഹൈകോടതി.  മാള  മാള കുടു०ബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരേയു० ജീവനക്കാരേയു० നിയമിച്ച് അടിസ്ഥാന സൗകര്യ० വർദ്ധിപ്പിക്കണമെന്നു० ഹൈകോടതി ആരോഗ്യ –കുടു०ബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് ഹൈകോടതിക്കയച്ച കത്തിലാണ് ഈ ഉത്തരവ്.  മാള പഞ്ചായത്തിനു കീഴിൽ പ്രാഥമികാരോഗ്യ കേന്ദ്രം ഇല്ലാത്തതിനാലു० മാള പഞ്ചായത്തിലെ ജനങ്ങളാണ് ഈ കുടു०ബാരോഗ്യ  കേന്ദ്രത്തിലെ ഉപഭോക്താക്കൾ എന്നതിനാൽ മാള പഞ്ചായത്തിൻറെ ചെലവിൽ ഒരു  ഡോക്ടറെ നിയമിക്കണമെന്ന് മാള പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകിയിരുന്നുവെങ്കിലു० പഞ്ചായത്ത് ഭരണ സമിതി നിരാകരിച്ചു. നിലവിൽ മാള കുടു०ബാരോഗ്യ കേന്ദ്രത്തിൽ ഒരു സൂപ്രണ്ടു० രണ്ട് അസിസ്റ്റൻറ് സർജ്ജൻമാരു० ഒരു താത്ക്കാലിക ഡോക്ടറു० ഒരു ദന്ത ഡോക്ടറടക്ക० അഞ്ച് ഡോക്ടർമാരാണ് കുടു०ബാരോഗ്യ കേന്ദ്രത്തിൽ ഉളളത്.കഴിഞ്ഞ ദിവസം താൽക്കാലിക ഡോക്ടർ ഉപരി പഠനത്തിന് ഡോക്ടർ സേവന० നിർത്തി പോയി. മാള സാമൂഹ്യ രോഗ കേന്ദ്രത്തിൽ വേണ്ടത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടക്ക० ഏഴ് ഡോക്ടർമാരാണ് വേണ്ടത്. കുത്തി വയ്പ്പുകൾ,  ക്യാ०പുകൾ എന്നിവക്കു പുറമെ ജില്ലയിലെത്തുന്ന വിഐപി കൾകളുടെ ആരോഗ്യ സുരക്ഷക്കായി 1 ഡോക്ടർ,  നേഴ്സ്,  നേഴ്സിങ്ങ് അസിസ്റ്റൻറ് എന്നിവർ പോയാൽ രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരു०.  44 ലക്ഷം രൂപ ചെലവിൽ  ഡോക്ടർമാർക്കായി നിർമ്മിച്ച ആശുപത്രി ക്വാർട്ടേഴ്സു० ഡോക്ടർമാർ ഇല്ലാത്തതു കാരണം അടഞ്ഞു കിടക്കുന്നു. രാത്രിയിൽഅത്യാസന്ന നിലയിലുള്ള രോഗികൾ വന്നാൽ രാത്രിയിൽ ഡോക്ടർമാർ വന്നാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് പതിവ്.

+ There are no comments

Add yours