കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം കൊച്ചി എയർപോർട്ടിലേക്കും അങ്കമാലിയിലേക്കും കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം തേടി സംസ്ഥാന സർക്കാർ. ആലുവ സ്റ്റേഷനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും മെട്രോ പാത ഉൾപ്പെടുന്ന പുതിയ പാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഈ പദ്ധതിക്ക് ധനസഹായം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി കെഎംആർഎൽ സ്ഥിരീകരിച്ചു.


+ There are no comments
Add yours