ഈ രോഗങ്ങൾ ഉണ്ടെങ്കിൽ അമേരിക്കൻ വിസക്ക് പുതിയ നിയന്ത്രണങ്ങൾ

Estimated read time 0 min read

അമേരിക്കൻ വിസക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഹൃദ്രോഗമോ, പ്രമേഹമോ, അമിത വണ്ണമോ ഉണ്ടെങ്കിൽ വിസ നിഷേധിക്കപ്പെടാൻ കാരണമായേക്കാം. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന മറ്റ് രാജ്യക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അപേക്ഷകൾ യുഎസ് കോൺസുലേറ്റുകൾ നിഷേധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.പുതിയ നിയന്ത്രണം സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറിക്കിയിട്ടുണ്ട്. യുഎസ് കോൺസുലേറ്റുകളിലേക്കം എംബസികളിലേക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ അയച്ച് കഴിഞ്ഞതായാണ് വിവരം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ അമേരിക്കയിലേക്ക് കുടിയേറിയാൽ അവരുടെ ചികിത്സാല ചെലവുകളുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന് ഡോളറിന്റെ ബാധ്യത രാജ്യത്തിന് ഉണ്ടാകുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൻ്റെ കണ്ടെത്തലാണ് പുതിയ നിയന്ത്രണങ്ങൾക്ക് പിന്നിൽ

+ There are no comments

Add yours