മലപ്പുറത്ത് വൻ തീപിടിത്തം
മലപ്പുറം കോട്ടക്കലിൽ വൻ തീപിടിത്തം. വ്യാപാര സ്ഥാപനത്തിന് ആണ് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ ടൗണിലെ 200 രൂപക്ക് ആദായവിൽപന നടത്തുന്ന വലിയ കടയിൽ തീപിടിത്തമുണ്ടായത്. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി കുടുങ്ങി കിടന്ന തൊഴിലാളികളെ സാഹസികമായി രക്ഷിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.



+ There are no comments
Add yours