ഹിമാചലിൽ സമൂസ വിവാദം, സിഐഡി അന്വേഷണം
മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിന് നൽകാൻ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയതിൽ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചൽ പ്രദേശ് സർക്കാരിന്റെ അസാധാരണ നടപടി. ഒക്ടോബർ 21 ന് സിഐഡി ആസ്ഥാനം സുഖു സന്ദർശിക്കുന്നതിനിടെ നടന്ന സംഭവം സർക്കാർ വിരുദ്ധമെന്നും ഇത് അജണ്ടയുടെ ഭാഗമാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.


+ There are no comments
Add yours