സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു: സ്തംഭിക്കും!
സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ KGMCTA. ഈ മാസം 13ന് ആണ് പണിമുടക്ക്. അടിയന്തര സേവനങ്ങൾ ഒഴികെ എല്ലാ സേവനങ്ങളിൽ നിന്നും വിട്ട് നിൽക്കും. ശമ്പളം, നിയമനം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കെതിരെ സർക്കാർ മുഖം തിരിക്കുകയാണ് എന്നാണ് സംഘടന പറയുന്നത്. പണിമുടക്ക് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും സംഘടന പറഞ്ഞു.


+ There are no comments
Add yours