ഇതാ രാജമൗലി ചിത്രത്തിലെ വില്ലൻ
മഹേഷ് ബാബു-SS രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നടൻ പൃഥ്വിരാജിന്റെ ക്യാരക്‌ടർ പോസ്റ്റർ പുറത്ത്. ഓട്ടോമേറ്റഡ് ഹൈടെക് വീൽചെയറിൽ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണുന്നത്. വീൽ ചെയറിന് 4 കൈകളുണ്ട്. പൃഥ്വിരാജിന്റെ പ്രകടനത്തെ വാനോളം പുകഴ് ത്തിയാണ് രാജമൗലി പോസ്റ്റർ പങ്കുവച്ചത്. എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.



+ There are no comments
Add yours