ഉറുമ്പിനെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു
ഉറുമ്പിനെ പേടിച്ച് ആത്മഹത്യ ചെയ്ത് വീട്ടമ്മ. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂരിലുള്ള മനീഷ (25) ആണ് തൂങ്ങി മരിച്ചത്. മനീഷയ്ക്ക് കുറച്ചുകാലമായി ഉറുമ്പുകളോട് അമിതമായ ഭയം ഉണ്ടായിരുന്നു. മൈർമെകോഫോബിയ എന്നാണ് ഈ അവസ്ഥയുടെ പേര്. ഈ പ്രശ്‌നം പരിഹരിക്കാൻ, മനീഷയുടെ കുടുംബാംഗങ്ങൾ പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ചൊവ്വാഴ്ച വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്.



+ There are no comments
Add yours