‘മദ്യപിച്ചവരെ KSRTCയിൽ കയറ്റും’
മദ്യപിച്ചതിന്റെ പേരിൽ ഒരാളെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ലെന്ന് മന്ത്രി KB ഗണേഷ് കുമാർ. എന്നാൽ KSRTCയിൽ മദ്യപിച്ച് കയറി അഭ്യാസം കാണിക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്താൽ അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കും. ഇതിന് ജീവനക്കാർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. രണ്ടെണ്ണം അടിച്ചാൽ മിണ്ടാതിരുന്ന് യാത്ര ചെയ്യുന്നതിന് ഒരു വിരോധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.



+ There are no comments
Add yours