തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.

Estimated read time 0 min read

തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡിൽ വച്ച് പ്രതി അജിൻ റെജി മാത്യു യുവതിയെ കൊലപ്പെടുത്തിയത്.

പ്രതിയായ അജിൻ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. തടഞ്ഞുവെക്കൽ, കൊലപാതകം എന്നിവ തെളിഞ്ഞെന്നാണ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് കവിതയുടെ കുടുംബത്തിൻ്റെ ആവശ്യം.

+ There are no comments

Add yours