തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം. ഹരിത കർമ്മ സേനാംഗം ആശ സതീഷിനെയാണ് പ്രദേശവാസിയായ ഹന്ന എന്ന യുവതി ആക്രമിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ആശക്ക് മർദ്ദനമേറ്റത്.
ചാക്കിൽ നിന്നും വൈദ്യുതി ബില്ലും, സ്കൂളിലെ പരീക്ഷാപേപ്പറും കണ്ടെടുത്തിരുന്നു. മാലിന്യം ഉപേക്ഷിച്ചത് താനാണെന്ന് മറ്റുള്ളവർക്ക് വ്യക്തമായതോടെയാണ് ഹന്ന ഹരിത കർമ്മ സേനാംഗത്തെ ആക്രമിച്ചത്. എടവലങ്ങ പഞ്ചായത്തിലെ കാതിയാളത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



+ There are no comments
Add yours