കുന്നംകുളത്ത് സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവ്

Estimated read time 0 min read

സഹോദരിമാരെ പീഡിപ്പിച്ചു; യുവാവിന് കഠിന തടവ്

സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവ്. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മൂന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതകൾക്ക് നൽകണം. വടക്കേക്കാട് സ്വദേശിയായ കുട്ടികളുടെ ബന്ധുവായ 39കാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2024 ജൂലൈ മാസത്തിലാണ് പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്.

+ There are no comments

Add yours