ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: വീണ്ടും അറസ്റ്റ്
മധ്യപ്രദേശിൽ കഫ്‌സിറപ്പ് കഴിച്ച് 24 കുട്ടികൾ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതിയായ ഡോ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതിയാണ് അറസ്റ്റിലായത്. നിരവധി പേർക്ക് കഫ്സിറപ്പ് വിറ്റ മെഡിക്കൽ ഷോപ്പിന്റെ ഉടമയാണ് ജ്യോതി സോണി. ദുരന്തത്തിലേക്ക് വഴിവച്ച കോൾഡ്രിഫ് കഫ്‌സിറപ്പ് നിർമിച്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ ജി രംഗനാഥൻ ഉൾപ്പെടെ 7 പേർ ഇതുവരെ അറസ്റ്റിലായി



+ There are no comments
Add yours