ഉജ്ജ്വല വിജയം; ട്രംപിന് തിരിച്ചടി
ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സോഷ്യലിസ്റ്റ് നേതാവ് സൊഹ്റാൻ മംദാനി 50.4% വോട്ടുകൾ നേടി ഉജ്ജ്വല വിജയം നേടി. എതിരാളി ആൻഡ്രൂ കുമോയ്ക്ക് 41.5% വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മേയറായി അദ്ദേഹം സ്ഥാനമേൽക്കും. ട്രംപിന്റെ രൂക്ഷമായ എതിർപ്പുകൾക്കും തിട്ടൂരങ്ങൾക്കും ഇടയിലാണ് മംദാനി വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്നത്.



+ There are no comments
Add yours