വടക്കാഞ്ചേരിയിൽ ഫ്ലാഗ് ഓഫ് ചടങ്ങ് കഴിഞ്ഞ് ഓട്ടോ വെള്ളത്തിൽ വീണു

Estimated read time 0 min read

ഫ്ലാഗ് ഓഫ് ചടങ്ങ് കഴിഞ്ഞ് ഓട്ടോ വെള്ളത്തിൽ വീണു

വടക്കാഞ്ചേരിയിൽ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ അപകടം. ഹരിതകർമ്മ സേനയുടെ നവകാന്തി കൈമാറ്റക്കടയുടെ ഉദ്ഘാടന ചടങ്ങിനിടെ ഫ്ലാഗ് ഓഫ് ചെയ്‌ത വാഹനം പുഴയിലേയ്ക്ക് പതിച്ചു. വാഹനത്തിലുണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അരവിന്ദാക്ഷനും ഡ്രൈവർ ബിന്ദുവും വെള്ളത്തിൽ വീണു. ഇവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നേനയുടെ ആവശ്യത്തിന് നഗരസഭ വാങ്ങിയ പുതിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

+ There are no comments

Add yours