LVM3 റോക്കറ്റ് വിക്ഷേപണം വിജയം… വിക്ഷേപണം ‘ബാഹുബലി’ ഉപയോഗിച്ച്

Estimated read time 1 min read

രാജ്യത്തിന് അഭിമാനമായി LVM3; റോക്കറ്റ് വിക്ഷേപണം വിജയം

ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-3യുടെ വിക്ഷേപണം വിജയം. ഞായറാഴ്‌ച വൈകീട്ട് 5.30ഓടെ ശ്രീഹരിക്കോട്ടയിൽ നിന്ന് ‘ബാഹുബലി’ എന്നുകൂടി അറിയപ്പെടുന്ന എൽവിഎം-3 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇന്ത്യൻ മണ്ണിൽ നിന്ന് ജിയോസിക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്കു വിക്ഷേപിക്കുന്ന ഏക്കാലത്തെയും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണിത്. 4,410 കിലോയാണ് സിഎംഎസ്-3യുടെ ഭാരം.

+ There are no comments

Add yours