കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു

Estimated read time 0 min read

കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു

ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത‌ കഥാപാത്രമായ ലോലൻ ഒരു കാലഘട്ടത്തിൽ കേരളത്തിലെ കാമ്പസുകളിൽ തുടർച്ചയായി ചിരിയുടെ അലകൾ തീർത്തിരുന്നു. ലോലന്റെ ബെൽ ബോട്ടം പാന്റും വ്യത്യസ്തമാർന്ന ഹെയർ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാർ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാർക്ക് ലോലൻ എന്ന വിളിപ്പേരും വീണു.

+ There are no comments

Add yours