കടലിലിറങ്ങിയ ഡോക്‌ടർമാരുടെ സംഘം തിരയിൽപ്പെട്ടു; 2 മരണം
കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ ഡോക്‌ടർമാർ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ 8 പേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവിൽ നിന്നുള്ള ഡോക്ടർമാരാണ് വിവരം. രാവിലെ സംഘം കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെയാണ് 3 പേർ തിരയിൽപ്പെട്ടത്.
കടലിൽ കുളിക്കാനിറങ്ങിയ ഡോക്‌ടർമാർ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു

+ There are no comments
Add yours