അതിർത്തി കടന്നുള്ള കള്ളക്കടത്ത് പിടികൂടി പഞ്ചാബ് പോലീസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ 105 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തതായി പഞ്ചാബ് പോലീസ് ഞായറാഴ്ച അറിയിച്ചു.
ഓപ്പറേഷനിൽ, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുള്ള നവജ്യോത് സിംഗ്, ലവ്പ്രീത് കുമാർ എന്നിവരെ അധികൃതർ അറസ്റ്റ് ചെയ്തു.
പാകിസ്ഥാനിൽ നിന്ന് ജലപാതകൾ വഴിയാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ ഉദ്യോഗസ്ഥർ വലിയ റബ്ബർ ട്യൂബുകൾ കണ്ടെത്തി. ഹെറോയിൻ കൂടാതെ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും ഒരു തദ്ദേശീയ നിർമ്മിത തോക്കും പോലീസ് കണ്ടെടുത്തു.


+ There are no comments
Add yours