ഉപഭോക്താക്കളെ പിഴിയാനൊരുങ്ങി സ്വിഗ്ഗിയും
സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ച പാതയിൽ സ്വിഗ്ഗിയും. സൊമാറ്റോയുടേത് പോലെ 10 രൂപയായാണ് സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചത്. ആപ്പിൽ വർധനവ് എഴുതിക്കാണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഈടാക്കിത്തുടങ്ങിയിട്ടില്ല. നേരത്തെ സൊമാറ്റോയാണ് ആദ്യം പ്ലാറ്റ്ഫോം ഫീസ് വർധനവുമായി രംഗത്തെത്തിയത്. രാജ്യമെങ്ങും ദീപാവലി ആഘോഷിക്കാനിരിക്കെയാണ് ആറ് രൂപയായിരുന്ന പ്ലാറ്റ്ഫോം ഫീ 10 രൂപയാക്കി വർധിപ്പിച്ചത്.


+ There are no comments
Add yours