പാലക്കാട്ടെ കോൺഗ്രസ് നേതാവ് വിആർ മോഹൻദാസ് BJPയിൽ
പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് വിആർ മോഹൻദാസ് BJPയിൽ ചേർന്നു. കോൺഗ്രസിനകത്തെ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. കോൺഗ്രസിന് അപചയം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പ്രശ്‌നങ്ങൾ നിൽക്കുമ്പോൾ മാനസികമായി ആ പാർട്ടിയിൽ നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സരിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.


+ There are no comments
Add yours