പാലക്കാട് സ്വന്തമായി ഫ്ലാറ്റ് വാങ്ങി രാഹുൽ മാങ്കൂട്ടത്തിൽ
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ പാലക്കാട് സ്വന്തമായി ഫ്ലാറ്റ് വാങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് രാവിലെ ഫ്ലാറ്റിന്റെ പാലുകാച്ചൽ കഴിഞ്ഞു. പാലക്കാട് കുന്നത്തൂർമേട്ടിലാണ് ഫ്ലാറ്റ് വാങ്ങിയത്. പാലുകാച്ചൽ ചടങ്ങിൽ ഷാഫി പറമ്പിൽ രാഹുലിന്റെ അമ്മ സഹോദരി തുടങ്ങിയവരും പങ്കെടുത്തു. ഇന്നാണ് രാഹുൽ നാമനിർദ്ദേശിക സമർപ്പിക്കുന്നത്.


+ There are no comments
Add yours