മലപ്പുറത്ത് ബൈക്ക് അപകടം. രണ്ടു യുവാക്കൾ മരിച്ചു.

Estimated read time 0 min read

മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ നിയാസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാൽ സാരമായി പരിക്കേറ്റ ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments

Add yours