സ്ത്രീധന പീഡനം: മലയാളി അധ്യാപിക ജീവനൊടുക്കി
സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയാണ്(25) മരിച്ചത്. 6 മാസം മുമ്പായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് ശബ്ദ സന്ദേശം അയച്ചിട്ടായിരുന്നു ആത്മഹത്യ ചെയ്തത്.


+ There are no comments
Add yours