സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷൻ. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാർ. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. 2022 ജൂൺ 26നും 2023 നവംബർ 1നുമാണ് നിരക്ക് വർധന നടപ്പാക്കിയത്.
നവംബർ ഒന്നു മുതൽ ഷോക്ക് അടിക്കാൻ സാധ്യത

+ There are no comments
Add yours