നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയുടെ മാതാവിനെ ഇന്ന് ചോദ്യം ചെയ്യും; സുഹൈൽ ജാമ്യാപേക്ഷ നൽകി

Estimated read time 0 min read

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പ്രതി സുഹൈലിന്റെ മാതാവും വാഹനത്തിന്റെ ആർ.സി ഉടമയുമായ നൂഹ സജീവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. അപകടത്തിൽപ്പെട്ട കാറിൽ വരുത്തിയ രൂപമാറ്റങ്ങളെക്കുറിച്ചും വാഹനം ഇതിനുമുൻപ് ഏതെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലുമാകും അന്വേഷണസംഘം പ്രധാനമായും മൊഴിയെടുക്കുക.

അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ നൂഹ സജീവ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്നും, മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നുമാണ് വീഡിയോയിൽ അവർ വ്യക്തമാക്കിയത്. സത്യം പുറത്തുവരട്ടെയെന്നും മരിച്ചവരുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സുഹൈൽ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.

+ There are no comments

Add yours