രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കോടതിയിൽ
ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപെട്ടുള്ള രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപേക്ഷയെ കോടതിയിൽ എതിർത്ത് പൊലീസ്. നിയമസഭാ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് UDF സ്ഥാനാർഥിയാണ് രാഹുൽ.


+ There are no comments
Add yours