ശിവകാർത്തികേയൻ ചിത്രം ‘അമര’ന്റെ ട്രെയിലർ പുറത്ത്

Estimated read time 1 min read

തമിഴ് സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം ‘അമര’ന്റെ ട്രെയിലർ പുറത്തുവിട്ടു. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ശിവകാർത്തികേയന്റെ കരിയറിലെ തികച്ചും വ്യത്യസ്‌തമായ വേഷമായിരിക്കും സിനിമയിലേത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ.

മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘അമരൻ’. കശ്‌മീരിലെ ഒരു ഗ്രാമത്തിൽ ഭീകരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികനാണ് മേജർ മുകുന്ദ് വരദരാജൻ. അദ്ദേഹവും മകളും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ കാണിച്ചുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നാലെ ശിവകാർത്തികേയന്റെ കഥാപാത്രത്തിലേക്ക് കടക്കുന്നു. പിന്നീട് ആക്ഷൻ രംഗങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയും ട്രെയിലർ കടന്നുപോകുന്നുണ്ട്.

+ There are no comments

Add yours