ബാങ്ക് കാഷ്യറായി ദുൽഖർ സൽമാൻ.ലക്കി ഭാസ്കറിന്റെ ട്രെയ്‌ലർ പുറത്ത്

Estimated read time 0 min read

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്യും. സംവിധായകൻ വെങ്കി അറ്റ്ലരി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് സിനിമ കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിക്കുന്നത്.

ചിത്രത്തിൽ ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. മിഡിൽ ക്ലാസുകാരനായ ഭാസ്കർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അസാധാരണമായ സംഭവങ്ങളാണ് ട്രെയ്ലറിലൂടെ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് സിനിമയിൽ ദുൽഖറിന്റെ നായികയായെത്തുന്നത്.

+ There are no comments

Add yours