ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നു; ബാലയെ കുറിച്ച് ഭാര്യ കോകില
3 ദിവസം മുൻപാണ് താൻ വീണ്ടും വിവാഹിതനാകുന്ന കാര്യം നടൻ ബാല പറയുന്നത്. പിന്നാലെ ഇന്ന് കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് മുറപ്പെണ്ണ് കോകിലയെ താലി ചാർത്തി. വിവാഹത്തിന് മുൻകൈയ്യെടുത്തത് കോകിലയാണെന്നും ബാല പറഞ്ഞു. പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണെന്നും, അന്നേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നാണ് കോകില പറയുന്നത്. ഇവിടെ കേരളത്തിൽ വന്നതിനുശേഷമാണ് അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞതെന്നും കോകില പറയുന്നു.


+ There are no comments
Add yours