മകൾ ആശ  നൽകിയ ഹർജി തള്ളി

Estimated read time 0 min read

സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം മതാചാര പ്രകാരം സംസ്ക്‌കരിക്കാൻ അനുമതി തേടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. മകൾ ആശ ലോറൻസ് നൽകിയ ഹർജിയാണ് തള്ളിയത്. ഇതോടെ എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകും. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.

മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളജിൻ്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി തള്ളിയതോടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും.


+ There are no comments

Add yours