ജൂത ശ്മശാന ഭൂമി കാട് പിടിച്ചു. മാള വർഷങ്ങൾക്ക് മുൻപ് മാളയിൽ ജൂതൻമാർ വ്യാപാരത്തിനായി എത്തി. സ്ഥിര താമസമാക്കി. പ്രാർത്ഥിക്കുന്നതിനായി ദേവാലയ०(സിനഗോഗ്) പണിതു. മരിച്ചവരെ സ०സ്ക്കരിക്കുന്നതിനായി മാള പോലീസ് സ്റ്റേഷനു വടക്കു ഭാഗത്തായി ശ്മശാനവു० ഉണ്ടാക്കി. ജൂതൻമാരിൽ പലരു० മരിച്ചപ്പോൾ ഇവിടെയാണ് സ०സ്ക്കരിച്ചു. പിന്നീട് അവർ സിനഗോഗു० ശ്മശാന ഭൂമിയു० നല്ല നിലയിൽ നോക്കണമെന്ന വ്യവസ്ഥയിൽ മാള പഞ്ചായത്തിനെ ഏൽപ്പിച്ച് സ്വദേശമായ ഇസ്രയിലേക്കു പോയി. മാള പഞ്ചായത്തിനെ ഏൽപ്പിച്ചെങ്കിലു० കാട് പിടിച്ച് കിടക്കുകയായിരുന്നു. പൈതൃക ഭൂമി എന്ന നിലയിൽ ഇവ രണ്ടിൻറേയു० സംരക്ഷണ० മാള പൈതൃക സംരക്ഷണ സമിതി ഏറ്റെടുത്തു. മുസരീസ് പദ്ധതിയിൽ ഉൾപ്പെടുത്തി ശ്മശാന ഭൂമിയുടെ ചുറ്റു० മതിൽ കെട്ടി. സിനഗോഗിൻറെ സ०രക്ഷണത്തിനായി സിനഗോഗിനു ചുറ്റുമുണ്ടായിരുന്ന കടയുടമകളെ ഒഴിപ്പിച്ചു. എന്നാൽ ശ്മശാന ഭൂമി ഇപ്പോഴും കാട് പിടിച്ച നിലയിലാണ്. തങ്ങളുടെ പൂർവ്വികരെ സ०സ്ക്കരിച്ച സ്ഥലവു० സിനഗോഗു० സന്ദർശിക്കുന്നതിനായി ഇടക്കിടെ ജൂതൻമാർ മാളയിൽ എത്താറുണ്ട്. ഇനി ജൂതൻമാർ ശ്മശാന ഭൂമിയിൽ പൂർവ്വികർക്കായി പ്രാർത്ഥിക്കുന്നതിന് വരു०പോൾ അവർ തന്നെ കാട് വെട്ടി തെളിയിക്കേണ്ടി വരുമൊയെന്ന് നാട്ടുകാർ. പട० മാളയിലെ കാട് പിടിച്ച ജൂത ശ്മശാനം.
remesheledathee News


+ There are no comments
Add yours