’50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തിഹത്യ ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ.പി ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്

Estimated read time 0 min read

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനു. ഫേസ്ബുക്കിലൂടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ കെ.പി ഉദയഭാനു വിമർശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ അദ്ദേഹത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്നും, അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശിച്ചിരുന്നു. തികച്ചും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങളിലൂടെ തന്നെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി ഉദയഭാനു ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

+ There are no comments

Add yours