തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനും വി.ഡി സതീശനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് കെ. സുധാകരൻ. യാതൊരു ന്യായവുമില്ലാതെയാണ് തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും, പാർട്ടിയിൽ നിന്ന് കടുത്ത അവഗണനയാണ് താൻ നേരിട്ടതെന്നും അദ്ദേഹം തുറന്നടിച്ചു. തകർന്ന് തരിപ്പണമായ കോൺഗ്രസ് പ്രസ്ഥാനത്തെ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ് കരകയറ്റാൻ ശ്രമിച്ചപ്പോൾ തനിക്ക് ലഭിച്ചത് അവഗണന മാത്രമാണെന്ന് അദ്ദേഹം പരിഭവം പങ്കുവെച്ചു.
യാതൊരു കാരണവുമില്ലാതെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ മാറ്റാൻ ഒരുകൂട്ടം ആളുകൾ നീക്കം നടത്തിയത് അറിഞ്ഞപ്പോൾ അതിയായ ദുഃഖമുണ്ടായി. ഇത്തരം പ്രവൃത്തികൾ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരു തരത്തിലും ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശനെതിരെയും അദ്ദേഹം പരോക്ഷ വിമർശനം ഉന്നയിച്ചു.
സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, ഭരണപക്ഷത്തിനുള്ളിലും തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം ഉണ്ടാകണമെന്നും സുധാകരൻ വ്യക്തമാക്കി. സ്തുതിപാഠകരെയല്ല, മറിച്ച് തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ളവരെയാണ് സർക്കാരിന് ആവശ്യമുള്ളത്. പാർട്ടിയുടെ താല്പര്യത്തിനുവേണ്ടി ശരികളെ നിശബ്ദമാക്കുകയും തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന രീതി ഉണ്ടാകരുത്. വിമർശനങ്ങളെ ഉൾക്കൊള്ളാനും തെറ്റുകൾ തിരുത്താനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




+ There are no comments
Add yours