പി പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ട‌ർ

Estimated read time 0 min read

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ട‌ർ അരുൺ കെ വിജയൻ. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോൺ കോൾ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു.

പൊലീസ് ഇന്നലെ വൈകീട്ടാണ് തന്റെ ക്യാംപ് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. അതിൽ അസ്വാഭാവികതയൊന്നുമില്ല. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർക്ക് നൽകിയ മൊഴി തന്നെയാണ് പൊലീസിനും നൽകിയത്. കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിന് നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണ്. താൻ ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

ഇതേക്കുറിച്ച് താൻ ജഡ്ജ്മെന്റ് നടത്തുന്നതു ശരിയല്ല. നവീൻബാബുവിൻ്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. യോഗത്തിനു ശേഷം എഡിഎം നവീൻബാബുവുമായി സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി

+ There are no comments

Add yours