മലപ്പുറം തിരൂരങ്ങാടിയിൽ നടന്ന കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്

Estimated read time 0 min read

മലപ്പുറം തിരൂരങ്ങാടിയിൽ നടന്ന കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്. തോട്ടശേരി സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി കൊടുവായൂരിലാണ് സംഭവം. ചേളാരി പടിക്കൽ സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന.പ്രതിയും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours