മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം ശക്തം; ഒക്ടോബർ 23-ന് രാജ്യവ്യാപക പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച

Estimated read time 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 23-ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ എന്നിവർ പങ്കെടുക്കുന്ന സിറ്റിസൺ മാർച്ചിനും സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾക്ക് നാളെ ചെന്നൈയിൽ തുടക്കമാകും.

അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർ നൽകിയ ജാമ്യാപേക്ഷ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇന്ന് വീണ്ടും പരിഗണിക്കും. അന്യായമായ കസ്റ്റഡി നടപടിക്കെതിരെ പാർട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിൽ ഹർജി പിൻവലിക്കുകയായിരുന്നു. ഒക്ടോബർ 13-ന് അറസ്റ്റിലായ ഇരുവരും നിലവിൽ തിഹാർ ജയിലിൽ റിമാൻഡിൽ തുടരുകയാണ്.

+ There are no comments

Add yours