പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന സി.പി.ഐ.എം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെ കെ.പി ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. പരാതിക്കാരന്റെ പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്താനും, അദ്ദേഹം ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന വ്യക്തിയാണെന്ന് വരുത്തിത്തീർക്കാനും സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുള്ളത്.




+ There are no comments
Add yours