പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ സംഭവം; ഫാസ്ടാഗ് പെയ്മെന്റിൽ വീഴ്ച പറ്റിയത് ബാങ്കിനെന്ന് വിശദീകരണം

Estimated read time 0 min read

തൃശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച പറ്റിയത് ബാങ്കിനെന്ന് അധികൃതർ. തങ്ങൾ പെയ്മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. ടെൻഡർ നടപടികളിലൂടെ യൂണിയൻ ബാങ്കിനാണ് ഇത്തവണ കെ.എസ്.ആർ.ടി.സിയുടെ ടോൾ പെയ്മെന്റുകളുടെ ചുമതല നൽകിയിരിക്കുന്നത്. സംഭവത്തിൽ യൂണിയൻ ബാങ്ക് ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് കെ.എസ്.ആർ.ടി.സിക്ക് കൈമാറും.

കഴിഞ്ഞ ദിവസമാണ് തൃശൂരിലേക്ക് വരികയായിരുന്ന അന്തർസംസ്ഥാന സർവ്വീസുകൾ ഉൾപ്പെടെ അഞ്ച് കെ.എസ്.ആർ.ടി.സി ബസുകൾ പന്നിയങ്കര ടോൾ പ്ലാസയിൽ തടഞ്ഞത്. ഫാസ്ടാഗ് പണമടച്ചില്ലെന്ന പേരിൽ ബസുകൾ തടഞ്ഞിട്ടതോടെ യാത്രക്കാർ ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിടുകയും, യാത്രക്കാർ മറ്റ് ബസുകളിൽ കയറി യാത്ര തുടരുകയുമായിരുന്നു. തുടർന്ന് തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ട ശേഷം, കണ്ടക്ടർമാർ ഗൂഗിൾ പേ വഴി ടോൾ തുക അടച്ചതോടെയാണ് ബസുകൾ കടത്തിവിടാൻ ടോൾ പ്ലാസ ജീവനക്കാർ തയ്യാറായത്.

+ There are no comments

Add yours